29 March Friday
ഇന്നും മഞ്ഞ ജാഗ്രത

ഒരാഴ്‌ചക്കിടെ 91 ശതമാനം അധികമഴ

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020
 
പാലക്കാട്‌
ജില്ലയിൽ മഴ തുടരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌‌ സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ചയും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു‌. ബുധനാഴ്‌ച രാവിലെ 8.30വരെ 24 മണിക്കൂറിൽ ശരാശരി 11.9 മില്ലീ മീറ്റർ മഴ‌ പെയ്‌തു‌. ബുധനാഴ്‌ച പകൽ ജില്ലയിൽ പരക്കെ മഴ പെയ്‌തു‌. ഈ മാസം ഏഴ്‌ ശതമാനം അധികമഴ പെയ്‌തു. ഒരാഴ്‌ചയ്‌ക്കിടെ 91 ശതമാനം അധികമഴ രേഖപ്പെടുത്തി‌. ഈ മാസം എട്ടുമുതൽ 14വരെ ലഭിക്കേണ്ടത് ശരാശരി‌ 59 മില്ലീ മീറ്ററായിരുന്നുവെങ്കിൽ പെയ്‌തത്‌ 112.7 മില്ലീമീറ്ററാണ്‌. 18വരെ ഒറ്റപ്പെട്ട ചെറിയ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാനിരീക്ഷണകേന്ദ്രം സൂചന നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top