23 April Tuesday

അതിഥിത്തൊഴിലാളികളുടെ സമ്പർക്ക പട്ടിക: ഫലം നെ​ഗറ്റീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
പാലക്കാട്
ജാർഖണ്ഡിൽനിന്ന്‌ എലപ്പുള്ളി ലേബർ ക്യാമ്പിൽ എത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ച 11 അതിഥിത്തൊഴിലാളികളുടെ സമ്പർക്ക പട്ടികയിലുള്ള അതിഥിത്തൊഴിലാളികളുടെ ഫലം നെ​ഗറ്റീവ്.  ജൂലൈ ഒമ്പതിന് എത്തിയവര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. സമ്പർക്ക പട്ടികയിൽ 14 പേരാണുണ്ടായിരുന്നത്. ഇതിൽ ഏഴു പേരുടെ ഫലം നെ​ഗറ്റീവായി. ഏഴു പേരുടെ ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും. 
പശ്ചിമബംഗാളിൽനിന്ന്‌ പെരുമാട്ടിയിലെത്തി കോവിഡ് സ്ഥിരീകരിച്ച അതിഥിത്തൊഴിലാളികളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 35പേരുടെയും ഫലം നെ​ഗറ്റീവാണ്. ബാക്കി എട്ടുപേരുടെ പരിശോധനാഫലം വരാനുണ്ട്. ഇവരുടെ ക്യാമ്പിലെ 17 പേർക്കാണ് ജൂലൈ എട്ടിനും ഒമ്പതിനുമായി രോ​ഗം പിടിപെട്ടത്.
ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ജോലിക്കെത്തിയ ഒഡീഷയിൽ നിന്നുള്ള തൊഴിലാളികളുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഫലവും നെ​ഗറ്റീവായി. 
ഇവിടെയുള്ള മൂന്ന് തൊഴിലാളികൾക്കാണ് ജൂലൈ ഒമ്പതിന് രോ​ഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള 10 പേരുടെയും ഫലം നെ​ഗറ്റീവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top