19 April Friday

എഫ്എസ്ഇടിഒ ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
പാലക്കാട്
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, എൻപിഎസ് പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സംസ്ഥാന സർവീസിലെയും പൊതുമേഖലയിലെയും ഒഴിവുകൾ നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണ നടത്തി. കെജിഒഎ സംസ്ഥാന പ്രസി‍ഡന്റ് ഡോ.എം എ നാസർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സി കൃഷ്ണദാസ് അധ്യക്ഷനായി. എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എ സിദ്ധാർഥൻ, ബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അട്ടപ്പാടിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ മുഹമ്മദ് ബഷീറും പട്ടാമ്പിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ മഹേഷും  ആലത്തൂരിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലിയും, ചിറ്റൂരിൽ കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്  എം എ അരുൺകുമാറും മണ്ണാർക്കാട്ട്‌ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എം പ്രസാദും ഉദ്ഘാടനം ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top