25 April Thursday

വിവിധ രാഷ്ട്രീയ പാർടികൾ വിട്ട്‌ 
41 കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

വിവിധ രാഷ്ട്രീയ പാർടികൾ വിട്ട് സിപിഐ എമ്മിനൊപ്പം ചേരാൻ തീരുമാനിച്ചവരെ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

ചിറ്റൂർ
കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർടികൾ വിട്ട 41 കർഷക കുടുംബങ്ങൾ സിപിഐ എമ്മിനൊപ്പം ചേർന്നു. സിപിഐ എം പട്ടഞ്ചേരി, മുതലമട ലോക്കലുകളിലെ പതിക്കാട്ടുചള്ള, അയ്യന്‍വീട്ടുചള്ള പ്രദേശങ്ങളില്‍നിന്നുള്ളവരാണ്  കുടുംബസമേതം സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനെത്തിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു ഹാരമണിയിച്ച് സ്വീകരിച്ചു. ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ഇ എന്‍ രവീന്ദ്രന്‍, എസ് ശശിധരന്‍, എ കൃഷ്ണകുമാര്‍, പട്ടഞ്ചേരി രണ്ട് ലോക്കല്‍ സെക്രട്ടറി എം ജയകൃഷ്ണന്‍, കൊല്ലങ്കോട് ഏരിയ കമ്മിറ്റിയംഗം സി തിരുച്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top