19 April Friday
ദളിതർക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം

തെരുവിൽ പ്രതിഷേധാഗ്നി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020
 
പാലക്കാട്‌
രാജ്യത്ത്‌ ദലിതർക്കും സ്ത്രീകൾക്കും പിന്നോക്കവിഭാഗ-ങ്ങൾക്കുംനേരെ തുടരുന്ന അതിക്രമങ്ങൾക്കും പീഡനത്തിനുമെതിരെ സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി.
ജില്ലയിലെ 15 ഏരിയ കേന്ദ്രങ്ങളിലും പ്രതിഷേധസമരം സംഘടിപ്പിച്ചു. പട്ടാമ്പിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ഒറ്റപ്പാലത്ത്‌ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, പുതുശേരിയിൽ  സംസ്ഥാന കമ്മിറ്റിയംഗം എ പ്രഭാകരൻ, പാലക്കാട്‌  സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, ആലത്തൂരിൽ ജില്ലാ ജോയിന്റ്‌‌ സെക്രട്ടറി കെ എൻ നാരായണൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
ചിറ്റൂരിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ, തൃത്താലയിൽ  സംസ്ഥാന കമ്മറ്റി അംഗം പി മമ്മിക്കുട്ടി,  ശ്രീകൃഷ്‌ണപുരത്ത്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം പി അരവിന്ദാക്ഷൻ, കൊല്ലങ്കോട്‌ ജില്ലാ ജോയിന്റ്‌‌ സെക്രട്ടറി എസ്‌ രാജൻ, കുഴൽമന്ദത്ത്‌ ഏരിയ സെക്രട്ടറി എ സുന്ദരൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. മണ്ണാർക്കാട്‌ കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ്‌ മാത്യൂസ്‌, മുണ്ടൂരിൽ  ജില്ലാ പ്രസിഡന്റ്‌ കെ വി വിജയദാസ്‌ എംഎൽഎ,  അട്ടപ്പാടിയിൽ ജില്ലാകമ്മിറ്റിയംഗം സി പി ബാബു,  വടക്കഞ്ചേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ ബാലൻ, ചെർപ്പുളശേരിയിൽ പി കെ സുധാകരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top