29 March Friday

ഇന്നും നാളെയും മഴ: മഞ്ഞ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020
പാലക്കാട്‌
ജില്ലയിൽ മഴ തുടരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ചവരെ മഞ്ഞ ജാഗ്രത‌ പ്രഖ്യാപിച്ചു‌. ചൊവ്വാഴ്‌ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂർ ശരാശരി 44.9 മില്ലിമീറ്റർ മഴ പെയ്‌തു. ഒറ്റപ്പാലത്താണ്‌ കൂടുതൽ മഴ രേഖപ്പെടുത്തിയത്‌, 112.4, പട്ടാമ്പി 65. 6, ചിറ്റൂർ 50, കൊല്ലങ്കോട്‌ 46.6, പാലക്കാട്‌ 39.3, മണ്ണാർക്കാട്‌ 27.2, ആലത്തൂർ 24,  തൃത്താല 22, പറമ്പിക്കുളം 17 മില്ലിമീറ്റർ എന്നിങ്ങനെയാണ്‌ മഴ പെയ്‌തത്‌. ഞായറാഴ്‌ച മുതലാണ്‌ ജില്ലയിൽ വീണ്ടും മഴ ആരംഭിച്ചത്‌. ഒക്ടോബർ ഒന്നുമുതൽ 13 വരെ രണ്ടു ശതമാനം അധികമഴ കിട്ടി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top