29 March Friday

ബിഹാർ സ്വദേശിനി പെൺകുഞ്ഞിന്‌ ജന്മം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
ഒറ്റപ്പാലം
ട്രെയിൻയാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പ്രസവിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണ്‌ കുഞ്ഞിനെ പുറത്തെടുത്തത്. 
ബിഹാർ സ്വദേശിനി മെഹർ പർവീൻ(21) ആണ്‌ പെൺകുഞ്ഞിന്‌ ജന്മം നൽകിയത്. 
വെള്ളിയാഴ്‌ച ട്രെയിൻയാത്രക്കിടെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. കൊച്ചുവേളി- ഗോരഖ്പുർ രപ്തി സാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ  തിരുവനന്തപുരത്തുനിന്ന്‌ ബറൗണിലേക്ക് പോകുന്നതിടെ തൃശൂർ കഴിഞ്ഞാണ്  പ്രസവവേദന അനുഭവപ്പെട്ടത്. ഉടനെ ട്രെയിനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒറ്റപ്പാലം സ്റ്റേഷൻമാസ്റ്റർ ഒരു ആംബുലൻസ്‌ തയ്യാറാക്കി നിർത്തണമെന്ന്‌  വിവരം നൽകുകയായിരുന്നു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽനിന്ന് മെഹർ പർവീനെ ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്‌ക്കുശേഷം തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. അവിടെയാണ്‌ രാത്രി മെഹർ പർവീൻ പെൺകുഞ്ഞിന്‌ ജന്മം നൽകിയത്. ഒമ്പത് മാസം ഗർഭിണിയാണ് മെഹർ പർവീൻ. പ്രസവത്തിനായി ഭർത്താവ് മുഹമ്മദ് ഹാസിലിനൊടൊപ്പം നാട്ടിലേക്ക്‌ പോകുമ്പോഴാണ്‌ സംഭവം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top