19 April Friday
റെയിൽവേ സ്വകാര്യവൽക്കരണം

സിഐടിയു പ്രതിഷേധം 16ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

 

പാലക്കാട്‌
റെയിൽവേ സ്വകാര്യവൽക്കരണ നീക്കത്തിൽ പ്രതിഷേധിച്ച്‌ സിഐടിയു നേതൃത്വത്തിൽ 16ന്‌ റെയിൽവേ സ്‌റ്റേഷനുകൾക്ക്‌ മുന്നിലും പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും സമരം നടത്തും. 109 റെയിൽവേ റൂട്ടുകളിൽ സ്വകാര്യട്രെയിൻ ഓടിക്കാനാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി സ്വകാര്യകമ്പനികളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു. 
വിദേശകമ്പനികൾക്കും അവസരം നൽകുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. സ്വകാര്യകമ്പനികൾ മത്സരരംഗത്ത് വന്നാൽ ചരക്കുനീക്കത്തിന്റെ ചെലവ് വർധിക്കും. 
രാജ്യദ്രോഹപരമായ  നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ടാണ്‌ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കാൻ സിഐടിയു തീരുമാനിച്ചത്‌.  റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിലും ജില്ലയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകൾക്കു മുന്നിലും പഞ്ചായത്ത് കേന്ദ്രങ്ങളിലുമാണ് സമരം. 
കോവിഡ് പ്രോട്ടോകൊൾ പാലിച്ച്‌ നടത്തുന്ന പ്രതിഷേധ പരിപാടികളിൽ, നിശ്ചയിക്കപ്പെട്ട എണ്ണം ആളുകൾ, സുരക്ഷിതമായി മാസ്ക് ധരിച്ച് പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top