പാലക്കാട്
കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം 30ന് പുതുശേരി സലാല മൊയ്തീൻ കുട്ടി നഗറിൽ (ഇ കെ നായനാർ കൺവൻഷൻ സെന്റർ)നടക്കും. സമ്മേളനത്തിന്റെ പോസ്റ്റർ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു പ്രകാശിപ്പിച്ചു.
കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം നിതിൻ കണിച്ചേരി, പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ ഉമ്മർ, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം നാസർ , പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് എ പത്മനാഭൻ, ജില്ലാ നിർവാഹകസമിതി അംഗങ്ങളായ ഇ യാഹു, പ്രവാസി സംഘം എം ദിലീപ്, പ്രചാരണവിഭാഗം കൺവീനർ ഷാഫി ഖുറൈഷി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..