10 July Thursday

പ്രീ പ്രൈമറി ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ഡിഡിഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 
പാലക്കാ‌ട്
സർക്കാർ സ്കൂളിൽ ഓണറേറിയം വാങ്ങുന്ന അധ്യാപിക, ആയമാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പള സ്കെയിൽ അനുവദിക്കുക, എയ്ഡഡ് സ്കൂളിലെ അധ്യാപിക ആയമാർക്ക് അടിയന്തരമായി ഓണറേറ്റിയം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ഡിഡിഇ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലീന സുരേന്ദ്രൻ അധ്യക്ഷയായി.
കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി വേണു​ഗോപാൽ, സംസ്ഥാന കമ്മിറ്റി അം​ഗം പി സുമം​ഗല, കെഎസ്‍പിപിടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അം​ഗം കെ ലീല എന്നിവർ സംസാരിച്ചു. കെ പ്രിയ സ്വാ​ഗതവും പി രാധിക നന്ദിയും പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top