20 April Saturday
മുഖ്യമന്ത്രി പ്രഖ്യാപനം നിർവഹിച്ചു

1198 സ്‌കൂളുകള്‍ സമ്പൂര്‍ണ ഹൈടെക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

 

പാലക്കാട്‌
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിയിൽ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ഹൈടെക്‌ ആയി. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
 കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികളിലൂടെ ജില്ലയിൽ 1198 സർക്കാർ/എയ്ഡഡ് സ്‌കൂളുകൾ പൂർണമായും ഹൈടെക്‌ ആയി. സർക്കാർ/എയ്ഡഡ് വിഭാഗത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ 875 സ്‌കൂളുകൾ, എട്ടുമുതൽ 12വരെ ക്ലാസുകളുള്ള 323 സ്‌കൂളുകൾ ഉൾപ്പെടെയാണ്‌ ഹൈടെക്‌ ആയത്‌.  
10,176 ലാപ്‌ടോപുകൾ, 5763 മൾട്ടി മീഡിയ പ്രൊജക്ടറുകൾ, 8,650 യുഎസ്ബി സ്പീക്കർ, 3,543 മൗണ്ടിങ്‌ ആക്‌സസറീസ്, 1,517 സ്‌ക്രീൻ, 309 ഡിഎസ്എൽആർ ക്യാമറ, 322 മൾട്ടി ഫങ്‌ഷൻ പ്രിന്റർ, 323 എച്ച്ഡി വെബ്‌ ക്യാം, 43 ഇഞ്ച് ടെലിവിഷൻ 304 എണ്ണം എന്നിവയുൾപ്പടെ 30,907 ഐടി ഉപകരണങ്ങൾ ലഭ്യമാക്കി. 
കൂടാതെ 965 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഒരുക്കി. 140 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകളിലായി 8,824 അംഗങ്ങളുണ്ട്. 15,684 അധ്യാപകർക്ക് ഐടി പരിശീലനവും നൽകി.
കിഫ്ബിയിൽനിന്ന്‌ 50.38 കോടി രൂപയും  പ്രാദേശികതലത്തിൽ 10.39കോടി രൂപയും ഉൾപ്പെടെ 60.77 കോടി രൂപ ജില്ലയിൽ ചെലവിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top