19 April Friday

കർഷകരുടെ ദേശവ്യാപക പ്രതിഷേധം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020
പാലക്കാട്‌
കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ നടത്തുന്ന കർഷകവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ സംഘർഷ്‌ കോ–- ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ  തിങ്കളാഴ്‌ച  ദേശവ്യാപക പ്രക്ഷോഭം നടത്തും. 
പട്ടിണിയിലായ തൊഴിലാളികൾക്കും കർഷകർക്കും സൗജന്യഭക്ഷ്യധാന്യം നൽകുക, കോവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ ദരിദ്രകർഷകർക്കും തൊഴിലാളികൾക്കും പ്രതിമാസം 7,500രൂപ ധനസഹായം നൽകുക, അവശ്യവസ്‌തു സംരക്ഷണ നിയമഭേദഗതി  പിൻവലിക്കുക, ഭൂവിനിയോഗം, വിളസംരക്ഷണം, കാർഷികവ്യാപാരം എന്നീ മേഖലകളിൽ കുത്തകകൾക്ക്‌ പൂർണസ്വാതന്ത്ര്യം നൽകുന്ന ഓർഡിനൻസ്‌ റദ്ദാക്കുക, കോവിഡിനെ മറയാക്കി നടത്തുന്ന സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം. 
പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ കർഷകസംഘം സംസ്ഥാന പ്രവർത്തകസമിതി അംഗം സി കെ രാജേന്ദ്രൻ സമരം ഉദ്‌ഘാടനം ചെയ്യും. മുണ്ടൂരിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി രാമകൃഷ്‌ണൻ, കല്ലടിക്കോട്‌ കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ വി വിജയദാസ്‌ എംഎൽഎ, കാവശേരിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ്‌ മാത്യുസ്‌, ഒറ്റപ്പാലത്ത്‌ കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പി കെ സുധാകരൻ, നെന്മാറയിൽ കിസാൻസഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി, മണ്ണാർക്കാട് ജോസ്‌ ബേബി (കിസാൻസഭ), ചിറ്റൂരിൽ മുരുകദാസ്(ജനതാദൾ), കുഴൽമന്ദത്ത്‌ നൈസ്‌ മാത്യു(കേരള കോൺഗ്രസ്‌), പട്ടാമ്പിയിൽ മണികണ്‌ഠൻ(കിസാൻസഭ ),ചെർപ്പുളശേരിയിൽ കെ പി അബ്‌ദുൾ റഹ്‌മാൻ( നാഷണലിസ്‌റ്റ്‌ കിസാൻസഭ), തൃത്താലയിൽ എ കൃഷ്‌ണകുമാർ(കർഷകസംഘം), അഗളിയിൽ രാധാകൃഷ്‌ണൻ(കർഷകസംഘം) എന്നിവർ ഉദ്‌ഘാടനം ചെയ്യും. എല്ലാവരും പ്രതിഷേധത്തിൽ അണിചേരണമെന്ന്‌ കർഷകസംഘം ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top