26 April Friday

കോൺഗ്രസ് നേതാവിനെതിരെ നടപടി വേണം: 
ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
ഒറ്റപ്പാലം
ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗം സൂര്യപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കള്ളപ്രചാരണം നടത്തിയ കോൺഗ്രസ്‌ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ്‌ എൻ കെ ജയരാജനെതിരെ  ഡിവൈഎഫ്ഐ പൊലീസിൽ പരാതി  നൽകി. 
ആർഎസ്എസ് അനുഭാവിയായ സുജീഷ് ഡിവൈഎഫ്ഐ നേതാവാണെന്ന് കാണിച്ചായിരുന്നു പ്രചാരണം. 
സംഭവത്തിൽ  അറസ്‌റ്റിലായ സുജീഷും കുടുംബവും ആർഎസ്എസ് അനുഭാവികളാണെന്നിരിക്കെ ബോധപൂർവം ഡിവൈഎഫ്ഐക്കെതിരെ  വള്ളുവനാട് കൂട്ടായ്മ എന്ന വാട്ട്‌സ്‌ ആപ്‌ ഗ്രൂപ്പിൽ കുപ്രചാരണം നടത്തി. 
ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌ത ജയരാജനെതിരെ നിയമനടപടി കൈക്കൊള്ളാൻ ജില്ലാ പൊലീസ്‌ ചീഫ്‌, ഒറ്റപ്പാലം സിഐ എന്നിവർക്ക് പരാതി നൽകിയതായി ഡിവൈഎഫ്ഐ ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top