20 April Saturday

നെന്മാറ, കിഴക്കഞ്ചേരി, മംഗലംഡാം 
മേഖലയിൽ കാട്ടാന ഇറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
കൊല്ലങ്കോട് / വടക്കഞ്ചേരി
നെന്മാറയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. വ്യാഴം പുലർച്ചെ  വിത്തനശേരി എലന്തൻകുളമ്പിൽ കാട്ടാനയെത്തി ശങ്കരൻകുട്ടിയുടെ വാഴക്കൃഷി നശിപ്പിച്ചു.  നെന്മാറ കൊടുവാൾപ്പാറയിൽ വ്യാഴം പുലർച്ചയ്‌ക്ക് എത്തിയ കാട്ടാന ഉദയകുമാറിന്റെ കൃഷിയിടത്തിലെ തെങ്ങ്‌, വാഴ, മരച്ചീനി എന്നിവ നശിപ്പിച്ചു. 
വനാതിർത്തിയിലെ സൗരോർജവേലി തകർത്താണ് കാട്ടാന നാട്ടിലെത്തിയത്. വ്യാഴം രാവിലെ വനം ഉദ്യോഗസ്ഥരെത്തി ആനയെ നെല്ലിയാമ്പതി വനത്തിലേക്ക് കയറ്റിവിട്ടു.
കിഴക്കഞ്ചേരി വാൽക്കുളമ്പ് പനംകുറ്റിക്ക് സമീപം കാട്ടാനയിറങ്ങി സ്കൂട്ടർ തകർത്തു. ലവണപ്പാടം വരിക്കമാക്കൽ ബേബിയുടെ സ്കൂട്ടറാണ് തകർത്തത്. പനംകുറ്റിയിലെ കൃഷി സ്ഥലത്തിന് സമീപം നിർത്തിയ സ്കൂട്ടറാണ്‌ കാട്ടാന തകർത്ത്‌. മേഖലയിൽ കാട്ടാനശല്യം വ്യാപകമാണ്. സോളാർ വേലി തകർത്താണ് കാട്ടാന കൃഷിയിടത്തേക്കെത്തിയത്.
മംഗലംഡാം  വിആർടി കവയിലും കടപ്പാറ പോത്തൻതോട്, മേഖലയിലും കാട്ടാന ഇറങ്ങി നാശനഷ്ടം വരുത്തി, പോത്തൻതോട് എം ആർ സന്തോഷിന്റെ 60 കവുങ്ങ്, കുരുമുളക്, കയ്യാലക്കെട്ടുകൾ തുടങ്ങിയ നശിപ്പിച്ചു. വിആർടി കവയിൽ മാധവന്റെ വീടും കാട്ടാന തകർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top