25 April Thursday
6 സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

വൈദ്യുതിമേഖലയെ 
സ്വയംപര്യാപ്തമാക്കും: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022
പാലക്കാട്
വൈദുതിമേഖലയെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കെഎസ്ഇബി ലിമിറ്റഡിന്റെ 25 കിലോ വാട്ട് സോളാർ പ്ലാന്റ്‌ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വേലന്താവളം ഗവ. ആയുർവേദ ആശുപത്രി, വടക്കഞ്ചേരി എയുപിഎസ് ആൻഡ് എവിഎൽപിഎസ് എന്നിവിടങ്ങളിൽ സ്ഥാപിച്ച എട്ട് കിലോവാട്ട് സോളാർ പ്ലാന്റ്, പാലക്കാട് പോളിടെക്‌നിക്, കോഴിപ്പാറ ജിഎച്ച്എസ്എസിലെ സോളാർ പ്ലാന്റുകളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. 
കുമരപുരം ജിഎച്ച്എസ്എസ് സ്‌കൂളിലെ ടെറസിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. 25 കിലോവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റാണ് സ്ഥാപിച്ചത്. പ്ലാന്റ്‌വഴി ഒരു മാസം ശരാശരി 3,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. 10,60,000രൂപയാണ് പ്ലാന്റിന്‌ ചെലവഴിച്ചത്. പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രിയ അജയൻ അധ്യക്ഷയായി. കെഎസ്ഇബി എക്‌സിക്യുട്ടീവ് എൻജിനിയർ പി വി  ശ്രീരാം, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ വി സെൽവരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top