25 April Thursday

ഡിസോൺ ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡി - സോൺ കലോത്സവത്തിന്റെ പേരും ലോഗോയും ചലച്ചിത്ര നടൻ ഇർഷാദ് പ്രകാശിപ്പിക്കുന്നു

തൃശൂർ
കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഡി - സോൺ കലോത്സവത്തിന്റെ പേരും ലോഗോയും  ചലച്ചിത്രതാരം ഇർഷാദ് അലി പ്രകാശിപ്പിച്ചു.  17 മുതൽ - 21 വരെ ശ്രീകൃഷ്ണ കോളേജിലാണ്‌ കലോത്സവം.  
ഇടപ്പാൾ സ്വദേശി പ്രവീൺ പുതുശേരിയാണ് ‘റിവേര - വോയ്സ് ഓഫ് റെസിസ്റ്റൻസ്’  എന്ന പേരിൽ  കലോത്സവ ലോഗോ ഡിസൈൻ ചെയ്തത് . പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിഷ്ണു സത്യൻ, കലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് മൃദുൽ മധുസൂദനൻ, സംഘാടക സമിതി വൈസ് ചെയർപേഴ്സൺ  കെ യു സരിത, വളണ്ടിയർ കമ്മിറ്റി കൺവീനർ ജിഷ്ണുദേവ്  തുടങ്ങിയവർ  പങ്കെടുത്തു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽനിന്നായി ആറായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top