29 March Friday

മന്ത്രി പി പ്രസാദ് 12ന് ജില്ലയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
പാലക്കാട്
മന്ത്രി പി പ്രസാദ് 12ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10ന് അത്യുൽപ്പാദനശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉൽപ്പാദന വിതരണോദ്ഘാടനം ആലത്തൂരിൽ നടക്കും. 
ആലത്തൂർ വിഎഫ്പിസികെ വിത്ത് സംസ്‌കരണ കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകും. പകൽ 11.30ന് എലപ്പുള്ളി കുന്നാച്ചി കൺവൻഷൻ സെന്ററിൽ കൃഷിഭവന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും. പകൽ 12.30ന് കൊഴിഞ്ഞാമ്പാറ വെയർ ഹൗസിൽ നിർമാണം പൂർത്തീകരിച്ച 2350 മെട്രിക് ടൺ സംഭരണശേഷിയുള്ള പുതിയ ഗോഡൗണിന്റെയും അഗ്രി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിക്കും. 
പകൽ 1.45ന് എരുത്തേമ്പതി ഫാമിൽ മന്ത്രി സന്ദർശനം നടത്തും. വൈകിട്ട് 4.30ന് മുതലമട വെയർ ഹൗസിൽ നിർമാണം പൂർത്തീകരിച്ച 3500 മെട്രിക് ടൺ സംവരണശേഷിയുള്ള പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top