25 April Thursday

തപാൽ ജീവനക്കാർ പ്രതിഷേധജ്വാല ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

തപാൽ ജീവനക്കാർ പാലക്കാട് ഹെഡ് പോസ‍്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
തപാൽ ഓഫീസുകൾ സ്വകാര്യ വൽക്കരിക്കുന്നതിനെതിരെയും ആർഎംഎസ്‌ ഓഫീസുകൾ പൂട്ടുന്നതിനെതിരെയും തപാൽ ജീവനക്കാർ പ്രതിഷേധജ്വാല ഉയർത്തി. 
ബുധനാഴ്ച അഖിലേന്ത്യ തലത്തിൽ തപാൽ ജീവനക്കാർ നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു എൻഎഫ്പിഇ നേതൃത്വത്തിൽ പ്രതിഷേധം. 
പാലക്കാട്‌ ഹെഡ്‌പോസ്റ്റ്‌ ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി നേതാവ്‌ ആർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബാലകൃഷ്ണൻ കൂട്ടാല അധ്യക്ഷനായി. പി ശിവദാസ്‌, എസ്‌ സുരേഷ്‌ബാബു, സി കൃഷ്ണദാസ്‌, കെ എസ്‌ ഉണ്ണിക്കൃഷ്ണൻ, കെ സാദാനന്ദൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top