19 April Friday

കാഞ്ഞിരപ്പുഴയിൽ തീപിടിത്തം, 
ആളപായമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

കാഞ്ഞിരപ്പുഴ അണക്കെട്ടിനു സമീപത്തുണ്ടായ തീപിടിത്തം

മണ്ണാർക്കാട്
കാഞ്ഞിരപ്പുഴ അണക്കെട്ടിനുസമീപം തീപിടിത്തം, ആളപായമില്ല. ബുധൻ വൈകിട്ട് 7.15നാണ്‌ പിച്ചളമുണ്ട ഭാഗത്ത്‌ പുൽമേട്ടിൽ തീപടർന്നത്‌. അണക്കെട്ടിനോട് ചേർന്ന് ഉദ്യാനത്തിന് നീക്കിവച്ച സ്ഥലത്തിനോട്‌ ചേർന്ന തരിശു പ്രദേശമാണിത്‌. നാല്‌ ഏക്കറോളം സ്ഥലത്തെ ഉണക്കപ്പുല്ലു മാത്രമാണ് കത്തിനശിച്ചതെന്ന്‌ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി പ്രതിനിധി പറഞ്ഞു. 
തീപിടിച്ച പ്രദേശത്തിന്റെ അതിരിലാണ്‌ അണക്കെട്ടും ജലസേചന കനാലും. അഗ്നിരക്ഷാസേനയുടെ വാഹനം എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. തീ കൂടുതൽ പടരാതിരിക്കാൻ പ്രദേശവാസികൾ ജാഗ്രതയിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top