20 April Saturday

തൊഴിലുറപ്പ്‌ തൊഴിലാളി ജാഥകൾ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 8, 2022

കിഴക്കൻ മേഖലാ പ്രചാരണ ജാഥ നല്ലേപ്പിള്ളി മാട്ടുമന്തയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ–കൂറ്റനാട്‌
തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നിലപാട്‌ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ 12ന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെ പ്രചാരണാർഥം ജാഥകൾ തുടങ്ങി. കിഴക്കൻ മേഖലാജാഥ നല്ലേപ്പിള്ളി മാട്ടുമന്തയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും പടിഞ്ഞാറൻമേഖലാജാഥ കുമരനെല്ലൂരിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം വി കെ ചന്ദ്രനും ഉദ്ഘാടനം ചെയ്തു. 
നല്ലേപ്പിള്ളി മാട്ടുമന്തയിൽ സ്വാഗതസംഘം ചെയർമാൻ വി ബിനു അധ്യക്ഷനായി. കൺവീനർ അഡ്വ. കെ വിജയൻ, ജാഥാക്യാപ്റ്റൻ സി തമ്പു, ജാഥാമാനേജർ പി വി രാമകൃഷ്ണൻ, ടി സി കുഞ്ഞുമോൾ, എം മാധവി, പി വി കുട്ടിക്കൃഷ്ണൻ, എ പ്രസന്ന എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കാവശേരി കഴനിചുങ്കത്ത്‌ സമാപിച്ചു. സമാപനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി ചെന്താമരാക്ഷൻ ഉദ്‌ഘാടനം ചെയ്‌തു.
പടിഞ്ഞാറൻമേഖലാ പ്രചാരണജാഥ ഉദ്ഘാടനത്തിൽ വി കെ മനോജ്‌ കുമാർ അധ്യക്ഷനായി. ജാഥാക്യാപ്റ്റൻ കെ വിജയൻ, മാനേജർ കെ ശ്രീധരൻ, കെ പി ശ്രീനിവാസൻ, ടി പി പ്രമോദ് ചന്ദ്രൻ, പി വേണുഗോപാലൻ, പി സൽമ എന്നിവർ സംസാരിച്ചു. കുലുക്കല്ലൂർ വണ്ടുംതറയിൽ സമാപനയോഗം പി മമ്മിക്കുട്ടി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജാഥകൾ ശനിയാഴ്‌ചയും പര്യടനം തുടരും.
തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കുന്ന നിയമവിരുദ്ധ ഉത്തരവുകൾ പിൻവലിക്കുക, തൊഴിൽദിനം 200 ആക്കുക, കൂലി 600 രൂപയായി ഉയർത്തുക, നഗര തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, കൃഷിയും ക്ഷീരവികസനവും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ 12ന്‌ രാജ്‌ഭവനിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും മാർച്ച്‌ നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top