18 December Thursday

ഡോ. ശ്രീലക്ഷ്മി പ്രദീപിന്‌ 
മിസിസ്‌ മലബാർ കിരീടം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023
പാലക്കാട്‌
ഈവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പായ ഫ്യുച്ചർ ഇന്നവേഷൻസ്‌ സംഘടിപ്പിച്ച മിസ്സിസ് മലബാർ 2023 ഗ്രാൻഡ് ഫിനാലെയിൽ പാലക്കാട്‌ സ്വദേശിനിക്ക്‌  കിരീടം. പാലക്കാട്‌ യൂമെഡ് ആശുപത്രിയിലെ ഇഎൻടി ആൻഡ്‌ കോസ്മറ്റിക് സർജൻ ഡോ. ശ്രീലക്ഷ്മി പ്രദീപിനാണ് കിരീടം. 
തെരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫിനാലെയിൽ മത്സരിച്ചത്. ശ്രീലക്ഷ്‌മിയെ മിസിസ്‌ ഇന്ത്യ മത്സരത്തിലേക്ക്‌ നോമിനേറ്റ്‌ ചെയ്‌തിട്ടുണ്ട്‌. പരിപാടിയുടെ നിർമാതാവ്‌ എം പി രഞ്‌ജിത്‌, ഫാഷൻ കൊറിയോഗ്രഫർ ഡാലു കൃഷ്ണദാസ്, ഡോ. ശ്രീലക്ഷ്മി പ്രദീപ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top