26 April Friday
ശമ്പള പരിഷ്കരണം, സ്ഥാനക്കയറ്റം

പ്രതിഷേധവുമായി ബിഎസ്‌എൻഎൽ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
 
പാലക്കാട്‌
ബിഎസ്‌എൻഎൽ മേഖലയിലെ നോൺ എക്സിക്യുട്ടീവ് ജീവനക്കാരുടെ ഐക്യവേദിയായ ജോയിന്റ്‌ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. 
പാലക്കാട്‌ ബിഎസ്‌എൻഎൽ ജനറൽ മാനേജരുടെ ഓഫീസിനുമുന്നിൽ നടന്ന യോഗം ബിഎസ്‌എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എ പ്രസീല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ് സ്വാഗതവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സുനിൽകുമാർ നന്ദിയും പറഞ്ഞു.
 ആലത്തൂർ ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സ്വാമിനാഥൻ സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
 2017 മുതൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം ഉടൻ നടത്തുക, പുതിയ പ്രൊമോഷൻ പോളിസി അനുവദിക്കുക,  4ജി / 5ജി സർവീസ് ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top