25 April Thursday

ഡിജിറ്റൽ ബാങ്കിങ്: സെമിനാറും ഫ്ലാഷ് മോബും

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ഫ്ലാഷ് മോബ്‌ അവതരിപ്പിക്കുന്നു

പാലക്കാട്
‘ഡിജിറ്റൽ പാലക്കാട്‌ ’പദ്ധതിയുടെ പ്രചാരണാർഥം ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. ധോണി ലീഡ് കോളേജിലെ വിദ്യാർഥികൾ പാലക്കാട്‌ മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരം, മലമ്പുഴ എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. 
സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ, ശിരസ്തദാർ ലത്തീഫ്, ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ പി ശ്രീനാഥ്, ലീഡ് കോളേജ് സ്റ്റാഫ് കൃഷ്ണപ്രിയ, മുനിസിപ്പൽതല ബാങ്കേഴ്സ് സമിതി കൺവീനർ എസ് സജിത്ത് എന്നിവർ സംസാരിച്ചു. 15നകം എല്ലാ ജില്ലകളിലും പൂർണമായും ഡിജിറ്റൽ ഇടപാടുകൾ നടപ്പാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഡെബിറ്റ് കാർഡ്, യുപിഐ, ആധാർ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം, യുഎസ്എസ്ഡി തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ നിലവിലില്ലാത്ത ഇടപെടുകാർ ഉടൻ ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്ന് ലീഡ് ബാങ്ക് അധികൃതർ അറിയിച്ചു.
പദ്ധതിയുടെ പ്രചാരണാർഥം ലീഡ് ബാങ്കിന്റെയും പാലക്കാട് പ്രസ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ നടത്തി. നഗരസഭാ അധ്യക്ഷ പ്രിയ അജയൻ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്‌ സെക്രട്ടറി മധുസൂദനൻ കർത്ത അധ്യക്ഷനായി. നബാർഡ് ഡിഡിഎം കവിത റാം, ലീഡ് ഡിസ്ട്രിക്ട് മാനേജർ ആർ പി ശ്രീനാഥ്, മുനിസിപ്പൽതല ബാങ്കേഴ്സ് സമിതി കൺവീനർ കെ സജിത്ത് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top