25 April Thursday
ആലത്തൂർ താലൂക്കിലെ ക്യാമ്പ് നിർത്തി

9 ദുരിതാശ്വാസ ക്യാമ്പിൽ 
309 പേർ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
പാലക്കാട്‌
മഴക്കെടുതിയും പ്രളയഭീതിയും മുന്നിൽക്കണ്ട്‌ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ 309 പേർ. ചിറ്റൂർ, മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽ ഒമ്പത്  ദുരിതാശ്വാസ ക്യാമ്പാണ്‌ തുറന്നത്‌. 114 കുടുംബത്തെ ഇവിടങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചിരുന്നു. ചിറ്റൂർ താലൂക്കിലെ നെല്ലിയാമ്പതിയിൽ പാടഗിരി പാരിഷ് പള്ളിയിൽ 12 കുടുംബത്തിലെ 29 പേരെയും (19 സ്ത്രീകൾ, 6 പുരുഷൻമാർ, 4 കുട്ടികൾ), കയറാടി വില്ലേജിലെ വീഴ്‌ലിയിൽ ചെറുനെല്ലിയിൽനിന്നുള്ള ഏഴ് കുടുംബത്തിലെ 17 പേരെ ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് നിർമിച്ച മൂന്ന് വീട്ടിലും (12 സ്ത്രീകൾ, 4 പുരുഷൻമാർ, ഒരു കുട്ടി) മാറ്റി പാർപ്പിച്ചിട്ടുണ്ട്.
മണ്ണാർക്കാട്  പൊറ്റശേരി വില്ലേജ് ഒന്നിൽ സർക്കാർ ഹൈസ്‌കൂളിൽ 39 കുടുംബത്തിലെ 110 പേരെയും (40 സ്ത്രീകൾ, 39 പുരുഷൻമാർ, 31 കുട്ടികൾ) പൊറ്റശേരി വില്ലേജ് ഒന്നിൽ പുളിക്കൽ ഗവ. യുപി സ്‌കൂളിൽ 30 കുടുംബത്തിലെ 82 പേരെയും (34 സ്ത്രീകൾ, 31 പുരുഷൻമാർ, 17 കുട്ടികൾ), പാലക്കയം പാമ്പൻതോട് അങ്കണവാടിയിൽ രണ്ട് കുടുംബത്തിലെ എട്ടുപേർ (4 സ്ത്രീകൾ, 2 പുരുഷൻ, 2 കുട്ടികൾ), പൊറ്റശേരി വില്ലേജ് ഒന്നിൽ പാമ്പൻതോട് ഹെൽത്ത് സെന്ററിൽ അഞ്ച് കുടുംബത്തിലെ 11 പേർ  (4 സ്ത്രീകൾ, 2 പുരുഷൻമാർ, 5 കുട്ടികൾ). അട്ടപ്പാടി താലൂക്കിലെ ഷോളയൂർ ചിറ്റൂർ പാരിഷ് ഹാളിൽ ഏഴ് കുടുംബത്തിലെ 19 പേരെയും (9 സ്ത്രീകൾ, 8 പുരുഷൻ, 2 കുട്ടികൾ) മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ആലത്തൂർ താലൂക്ക് കിഴക്കഞ്ചേരി ഓടൻതോട് സെന്റ് ജൂഡ് ചർച്ചിലെ ക്യാമ്പ് അടച്ചതായി അധികൃതർ അറിയിച്ചു.
തുറന്ന അണക്കെട്ടുകൾ 
● കാഞ്ഞിരപ്പുഴ  മൂന്ന് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം. 
● മലമ്പുഴ ഡാം: നാല് സ്പിൽവേ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം.
● മംഗലം ഡാം: ആറ് സ്പിൽവേ ഷട്ടറുകളിൽ മൂന്ന് ഷട്ടറുകൾ 75 സെന്റീമീറ്റർ വീതവും മൂന്ന് സ്പിൽവേ ഷട്ടറുകൾ 13 സെന്റീമീറ്റർ വീതവും. 
● പോത്തുണ്ടി ഡാം: മൂന്ന് സ്പിൽവേ ഷട്ടറുകൾ 40 സെന്റീമീറ്റർ വീതം. 
● ശിരുവാണി ഡാം: റിവർ സ്ലൂയിസ് 50 സെന്റീമീറ്റർ വീതം.  
● മൂലത്തറ റെഗുലേറ്റർ: 19 ഷട്ടറിൽ അഞ്ച് ഷട്ടർ. 
● തമിഴ്നാട് ആളിയാർ ഡാം: 
11  ഷട്ടർ 15 സെന്റീമീറ്റർ വീതം.  
ലഭിച്ചത് 25 മില്ലീമീറ്റർ മഴ
കാലവർഷം ശക്തമായതിനെത്തുടർന്ന് ജില്ലയിൽ ശനി രാവിലെ 8.30 വരെ ശരാശരി 25 മില്ലീമീറ്റർ മഴ ലഭിച്ചതായി മുണ്ടൂർ ഐആർടിസി അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top