20 April Saturday
പ്രവർത്തന മികവിന് അംഗീകാരം

16 പഞ്ചായത്ത്‌, 227 കോടി രൂപ വായ്‌പ

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്

വടക്കഞ്ചേരി
മൂന്നരപ്പതിറ്റാണ്ടായി മേഖലയിലെ കർഷകരുടെയും സാധാരണക്കാരുടെയും ആശ്രയമാണ് ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്‌. ഈ പ്രവർത്തനമികവാണ്‌ ബാങ്കിനെ കാർഷിക ഗ്രാമ വികസന ബാങ്കുകളിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനം നേടാൻ വഴിയൊരുക്കിയത്‌. ഇതിനുമുമ്പ് 2019, 2020 വർഷങ്ങളിൽ മികച്ച ബാങ്കിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  16 പഞ്ചായത്തുകളിലായി 227 കോടി രൂപയാണ്‌ ബാങ്ക്‌ വായ്‌പ നൽകിയിട്ടുള്ളത്‌. 34,635 എ ക്ലാസ് മെമ്പർമാരും 29,095 ബി ക്ലാസ് മെമ്പർമാരുമാണ്‌ ബാങ്കിനുള്ളത്‌.  
 സാമൂഹിക പെൻഷൻ വിതരണത്തിലും ബാങ്ക് മുൻപന്തിയിലാണ് ആലത്തൂർകാരുടെ സ്വന്തം  പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്‌.  19,168 പേർക്കാണ്‌ മാസന്തോറും പെൻഷൻ വിതരണം ചെയ്യുന്നത്‌. 
 വടക്കഞ്ചേരിയിലുള്ള നീതി മെഡിക്കൽ സ്റ്റോർ വഴി 16 ശതമാനം വിലക്കുറവിൽ മരുന്ന്‌ ലഭ്യമാക്കുന്നു. കോവിഡ് കാലത്ത് രോഗികൾക്കുള്ള സഹായ പ്രവർത്തനങ്ങളിലും വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനത്തിനായി ടിവി, മൊബൈൽ ഫോൺ തുടങ്ങിയവ എത്തിക്കുന്നതിലും നിർണായക പങ്കാണ്‌ ബാങ്ക്‌ വഹിച്ചത്‌.  
ഉത്സവകാലത്ത് വിപണിവില നിയന്ത്രിക്കുന്നതിലും ഭരണസമിതി പ്രത്യേക ശ്രദ്ധ പുലർത്തുന്നു. ഹെഡ് ഓഫീസിന് പുറമെ വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്‌. കുഴൽമന്ദം ബ്രാഞ്ച് പൂർണമായും ആലത്തൂർ ബ്രാഞ്ച് ഭാഗികമായും സൗരോർജത്തിലാണ്‌ പ്രവർത്തിക്കുന്നത്. വി പ്രഭാകരൻ പ്രസിഡന്റായും ടി ആർ രാധാകൃഷ്ണൻ സെക്രട്ടറിയുമായ ഭരണസമിതിയാണ് ബാങ്കിന് നേതൃത്വം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top