25 April Thursday
യുവാവിൽനിന്ന്‌ 56 ലക്ഷം തട്ടി

കോൺഗ്രസ്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 7, 2023
 
വടക്കഞ്ചേരി 
ജർമൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാക്കാമെന്ന് പറഞ്ഞ് യുവാവിൽനിന്ന്‌ 56 ലക്ഷം രൂപ തട്ടിയെടുത്ത കോൺഗ്രസ്‌ നേതാവ്‌ അറസ്‌റ്റിൽ. പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പുന്നൂസി(80)നെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്‌. പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം സ്വദേശിയിൽനിന്നാണ്‌ പണം തട്ടിയത്. 
ഇന്ത്യയിൽ തുടങ്ങാൻ പോകുന്ന ജർമൻ കമ്പനിയുടെ ഡയറക്ടറാക്കാമെന്ന് വിശ്വസിപ്പിച്ചാണ്‌ 2019 മുതൽ തവണകളായി പണം വാങ്ങിയത്‌. വിദേശത്ത്‌ ജോലിചെയ്യുന്ന മകന്റെ പേര്‌ പറഞ്ഞായിരുന്നു തട്ടിപ്പ്‌. സംഭവത്തിലെ കൂട്ടുപ്രതിയും പുന്നൂസിന്റെ മകനുമായ റിൻസി ഒളിവിലാണ്‌. പുഷ്പഗിരി കോളേജിൽ അഡ്മിഷൻ വാങ്ങിത്തരാമെന്ന് പറഞ്ഞ് പണംവാങ്ങി കോട്ടയം സ്വദേശിയെ വഞ്ചിച്ച കേസിലും പ്രതിയാണ്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top