19 April Friday

കേന്ദ്ര സർക്കാരിന്റെ യുവജന ദ്രോഹം: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

ചെർപ്പുളശേരി പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേന്ദ്ര സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ധർണ നടത്തി. തകർച്ചയിലേക്ക്‌ പോകുന്ന അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ വാങ്ങിയ കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്‌ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ധർണ നടത്തുന്നത്‌. തിങ്കളാഴ്‌ച ജില്ലയിൽ മൂന്ന്‌ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ചിറ്റൂരിൽ അണിക്കോട് എൽഐസി ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ അച്യുതാനന്ദ് മേനോൻ അധ്യക്ഷനായി. 
ചെർപ്പുളശേരി സെൻട്രലിൽ പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ സെക്രട്ടറി കെ സി റിയാസുദീൻ ഉദ്‌ഘാടനം ചെയ്‌തു. 
ബ്ലോക്ക്‌ പ്രസിഡന്റ്‌ എ മുഹമ്മദ്‌ മുനീർ അധ്യക്ഷനായി. ശ്രീകൃഷ്‌ണപുരത്ത്‌ കടമ്പഴിപ്പുറം പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ  ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ കെ ഗോപി അധ്യക്ഷനായി. മറ്റ്‌ ബ്ലോക്കുകളിൽ ചൊവ്വാഴ്‌ചയാണ്‌ പ്രതിഷേധം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top