പാലക്കാട്
സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസായ ഇഎംഎസ് ഭവൻ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പകൽ 11ന് ഓഫീസ് പരിസരത്ത് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അധ്യക്ഷനാകും. ഏരിയ കമ്മിറ്റി ഓഫീസിലെ ടി ശിവദാസമേനോൻ സ്മാരക ഹാൾ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ ലൈബ്രറിയും എൻ എൻ കൃഷ്ണദാസ് മീഡിയ സെന്ററും ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് മെഹ്ഫിൽ പാലക്കാടിന്റെ സംഗീതപരിപാടി അരങ്ങേറും. പാർടിയെ സ്നേഹിക്കുന്ന മുഴുവനാളുകളും പങ്കെടുക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..