19 April Friday
കോവിഡ് പ്രതിരോധം

45.77 ലക്ഷം ഡോസ് വാക്സിൻ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022
പാലക്കാട് 
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 45,77,033 ഡോസ് വാക്സിനുകൾ നൽകി. 23,41,124 ഒന്നും 20,30,715 രണ്ടും 2,05,194 മൂന്നും ഡോസ് നൽകി. ഇതോടെ 83.9 ശതമാനംപേർ ജില്ലയിൽ ഇരുഡോസ് വാക്സിനുകളും സ്വീകരിച്ചു. 9.6 ശതമാനം പേർക്ക് ബൂസ്റ്റർ ഡോസ് വാക്സിനും ലഭ്യമാക്കി. 18 വയസിന് മുകളിലുള്ളവരിൽ 83.3 ശതമാനം (14,25,919) പേർക്ക് രണ്ടാം ഡോസ് വാക്സിനും 43,997 പേർക്ക് മൂന്നാം ഡോസും നൽകി. 
ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകൾ സ്വീകരിച്ചവരിൽ 38,92,796 പേർ കോവിഷീൽഡും, 5,83,169 പേർ കോ-വാക്സിനും, 2864 പേർ സ്പുട്നിക് വിയും, 98,070 പേർ കോർബോ വാക്‌സിനും 134 പേർ കോവോ-വാക്‌സിനുമാണ് സ്വീകരിച്ചത്. 12-–-14 വരെ പ്രായപരിധിയിലുള്ളരിൽ 63,602 പേർ ഒന്നാം ഡോസും 34,550 പേർ രണ്ടാം ഡോസും കുത്തിവയ്‌പ്പെടുത്തു. 15–-17 വരെ പ്രായപരിധിയിലുള്ള 1,19,586 പേർ ഒന്നാം ഡോസും 89,804 പേർ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 18–--59 വരെ പ്രായ പരിധിയിലുള്ള 17,11,320 പേരാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 96 ശതമാനം(16,35,238) പേർ ഒന്നാം ഡോസും, 83.3 ശതമാനം (14,25,919) പേർ ഒന്ന്, രണ്ട് ഡോസുകളും 43,997 പേർ മൂന്നാം ഡോസും സ്വീകരിച്ചു. 60 ന് മുകളിൽ പ്രായമുള്ള 102 ശതമാനം പേർ (4,39,924) ഒന്നാം ഡോസും 93.5 ശതമാനം പേർ (4,02,833) ഒന്ന്, രണ്ട് ഡോസുകളും 29.2 ശതമാനം പേർ (1,25,715) മൂന്നാം ഡോസും വാക്‌സിൻ സ്വീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top