28 March Thursday
ആദ്യദിനം യോ​ഗ്യത നേടിയത് 94 പേര്‍

പൊലീസ് കോണ്‍സ്റ്റബിള്‍ കമാൻഡോ കായികക്ഷമതാ പരിശോധന തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
 
പാലക്കാട് 
പൊലീസ് കോൺസ്റ്റബിൾ കമാൻഡോ വിങ് തസ്തികയിലേക്കുള്ള കായികക്ഷമതാ പരിശോധനയ്ക്ക് തുടക്കമായി. മലമ്പുഴ, ധോണി എന്നിവിടങ്ങളിൽ നടന്ന ആദ്യദിന പരിശോധനയിൽ 209 പേർ പങ്കെടുത്തു. 94 പേർ രണ്ടാം ഘട്ടത്തിലേക്ക് യോ​ഗ്യത നേടി. 
റെയിൽവേ കോളനി കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുനിന്ന് തുടങ്ങി ധോണി ഇക്കോ ടൂറിസം സെന്റർ വരെയുള്ള റോഡിലും കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിന് സമീപത്തുനിന്നും തുടങ്ങി മലമ്പുഴ റോക്ക് ​ഗാർഡൻവരെയുള്ള റോഡിലുമായിരുന്നു പരിശോധന.
ആദ്യഘട്ടം വെള്ളിയാഴ്ച സമാപിക്കും. രണ്ടാംഘട്ടം 10 മുതൽ 13 വരെയാണ്. മൂന്നാംഘട്ട കായികക്ഷമതാ പരിശോധന 19 മുതൽ 27 വരെയുമാണെന്ന് പാലക്കാട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി എസ് ഹരിദാസ് അറിയിച്ചു. പിഎസ്‍സി എഴുത്തുപരീക്ഷ വിജയിച്ചവരാണ് കായികക്ഷമതാ പരിശോധനയ്ക്ക് എത്തിയത്. രാവിലെ ആറുമുതൽ 10 വരെയാണ് പരിശോധന. ഈ സമയം ഇതുവഴിയുള്ള ഗതാ​ഗതം നിയന്ത്രിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top