16 July Wednesday
ഒറ്റപ്പാലത്ത്‌ സംഘാടകസമിതി രൂപീകരിച്ചു

സിപിഐ എം സംസ്ഥാന ജാഥ 
വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ഒറ്റപ്പാലം മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു 
ഉദ്ഘാടനം ചെയ്യുന്നു

 
ഒറ്റപ്പാലം
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണം വിജയിപ്പിക്കാൻ ഒറ്റപ്പാലം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു. അമ്പലപ്പാറയിൽ ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസ് അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാർ സംസ്ഥാന ജാഥയുടെ പ്രവർത്തന പരിപാടി വിശദീകരിച്ചു. കെ പ്രേംകുമാർ എംഎൽഎ, പി അരവിന്ദാക്ഷൻ, ഇ രാമചന്ദ്രൻ, യു രാജഗോപാൽ എന്നിവർ സംസാരിച്ചു. മാർച്ച് രണ്ടിന് വൈകിട്ട് മൂന്നിന് ഒറ്റപ്പാലത്താണ് ജാഥാ സ്വീകരണം. 
ഭാരവാഹികൾ: കെ പ്രേംകുമാർ എംഎൽഎ (ചെയർമാൻ), എസ് അജയകുമാർ (ജനറൽ കൺവീനർ). 500 അംഗ സംഘാടക സമിതിയും 50 അംഗ എക്സിക്യൂട്ടീവും രൂപീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top