29 March Friday

ജില്ലയിൽ 130 കേസ്‌

സ്വന്തം ലേഖികUpdated: Monday Feb 6, 2023
 
പാലക്കാട്‌
ഗുണ്ടകളും സാമൂഹ്യ വിരുദ്ധരുമായി കണ്ടെത്തിയവർക്കെതിരെ ജില്ലയിൽ 130 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ‘ഓപ്പറേഷൻ ആഗ്‌’ 165 ഓളം സാമൂഹ്യവിരുദ്ധരുടെ വീടുകളിൽ പരിശോധന നടത്തി.  137 പേരെ സ്റ്റേഷനുകളിൽ എത്തിച്ച്‌ കരുതൽ തടങ്കലിൽ വച്ചു. 38 വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
മുൻകാല പശ്‌ചാത്തലം പരിശോധിച്ച്‌ വിവര ശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. പരിശോധന തുടരും.
ജില്ലയിലെ മുഴുവൻ ഡിവൈഎസ്‌പിമാരും ഇൻസ്‌പെക്ടർമാരും എസ്‌ഐമാരും പരിശോധനയിൽ പങ്കെടുത്തു.  കുപ്രസിദ്ധ ക്രിമിനലുകൾ അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top