07 July Monday

കൊടുമ്പ്‌ 
രഥോത്സവം 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കൊടുമ്പ് രഥോത്സവത്തോടനുബന്ധിച്ചുള്ള രഥപ്രയാണം

കൊടുമ്പ്‌
വള്ളിദേവസേന സമേത കല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒന്നാം രഥോത്സവം ആഘോഷിച്ചു. ഞായർ പുലർച്ചെ 3.30ന്‌ പൂന്തേരോട്ടം, രാവിലെ ഒമ്പതിന് മൂന്ന്‌ ഗജവീരന്മാരുടെ അകമ്പടിയോടെ തിരുമഞ്ജനം വരവ്‌, വിശേഷാൽ അഭിഷേകം, ചന്ദനക്കാപ്പ്‌, അന്നദാനം എന്നിവ നടന്നു. വൈകിട്ട്‌ നാലിന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തേരോട്ടം ആരംഭിച്ചു. 
തുടർന്ന് വിശേഷാൽ പൂജ, മെഗാഷോ എന്നിവയുണ്ടായി. തിങ്കളാഴ്‌ചയാണ്‌ രണ്ടാം തേര്. 
ചൊവ്വാഴ്ച ഏകാന്തോത്സവമാണ്. ബുധനാഴ്ച പത്താം തിരുനാളോടെ രഥോത്സവം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top