25 April Thursday

ശബരിമല പ്രസാദം തപാൽ വഴി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
പാലക്കാട്‌
ശബരിമല പ്രസാദം ആവശ്യക്കാർക്ക്‌ വീടുകളിൽ എത്തിക്കാൻ തപാൽ വകുപ്പ്‌ ഈ വർഷവും സംവിധാനമൊരുക്കുന്നു. എല്ലാ ഡിപ്പാർട്ട്‌മെന്റ്‌ പോസ്‌റ്റ്‌ ഓഫീസുകളിലും പ്രസാദം ബുക്ക്‌ ചെയ്യാൻ സൗകര്യമൊരുക്കി. പേരും മേൽവിലാസവും ഫോൺനമ്പറും പോസ്‌റ്റ്‌ ഓഫീസിൽ നൽകണം. 
അരവണ, ഭസ്‌മം, മഞ്ഞൾ, കുങ്കുമം, നെയ്യ്‌, അഷ്ടോത്തര അർച്ചന പ്രസാദം എന്നിവയാണ്‌ കിറ്റിലുള്ളത്‌. ഒരു പായ്‌ക്കറ്റ്‌ അരവണയും മറ്റു പ്രസാദങ്ങളും അടങ്ങിയ കിറ്റിന്‌ 450 രൂപയും നാല്‌ പായ്‌ക്കറ്റ്‌ അരവണയും പ്രസാദങ്ങളും അടങ്ങിയതിന്‌ 830 രൂപയും പത്ത്‌ പായ്‌ക്കറ്റ്‌ അരവണ അടങ്ങിയതിന്‌ 1510 രൂപയുമാണ്‌ വില.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top