28 March Thursday

കെ- ഫോൺ ഉദ്ഘാടനം ഇന്ന്‌; ആദ്യഘട്ടത്തിൽ 1300 വീട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
തൃശൂർ
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി  തിങ്കളാഴ്‌ച  യാഥാർഥ്യമാകും.  ആദ്യഘട്ടം   ജില്ലയിൽ 1300   വീട്ടിൽ കെ-ഫോൺ ഇന്റർനെറ്റ് എത്തും. 600 വീട്ടിൽ കണക്ഷൻ നൽകി. സർക്കാർ ഓഫീസുകളിലും കണക്ഷൻ ലഭ്യമാക്കി.  സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോൺ  ലക്ഷ്യംവയ്ക്കുന്നത്. 
  സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജകമണ്ഡലാടിസ്ഥാനത്തിലും ഉദ്‌ഘാടനങ്ങൾ നടക്കും. ചേലക്കരയിൽ  മുള്ളൂർക്കര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ  മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം  നിർവഹിക്കും. ഒല്ലൂരിൽ   മൂർക്കനിക്കര ഗവ.യുപി  സ്കൂളിൽ  മന്ത്രി   കെ രാജനും  ഇരിങ്ങാലക്കുടയിൽ നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി ആർ  ബിന്ദുവും  ഉദ്‌ഘാടനം നിർവഹിക്കും.   കുന്നംകുളത്ത്‌  നഗരസഭാ കോൺഫറൻസ് ഹാളിൽ   എ സി മൊയ്തീൻ എംഎൽഎ,    മണലൂർ,   അരിമ്പൂർ പഞ്ചായത്തിൽ  മുരളി പെരുനെല്ലി എംഎൽഎ,   പുതുക്കാട്  വരന്തരപ്പിള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കെ കെ രാമചന്ദ്രൻ എംഎൽഎ,  വടക്കാഞ്ചേരിയിൽ  മുണ്ടത്തിക്കോട്   സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ,  ഗുരുവായൂർ നഗരസഭാ ടൗൺഹാളിൽ  എൻ കെ അക്ബർ എംഎൽഎ,  നാട്ടികയിൽ  അമ്മാടം  എഎസിബി  ഓഡിറ്റോറിയത്തിൽ സി സി മുകുന്ദൻ എംഎൽഎ എന്നിവർ ഉദ്‌ഘാടനം ചെയ്യും. 
 കയ്പമംഗലത്ത്‌   ഇവിജി സാംസ്കാരിക നിലയത്തിൽ   ഇ ടി ടൈസൺ  എംഎൽഎ,  ചാലക്കുടിയിൽ  ജിഎച്ച്എസ് വി ആർ പുരം സ്കൂളിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ,  തൃശൂരിൽ  തൃശൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ബാലചന്ദ്രൻ എംഎൽഎ,   കൊടുങ്ങല്ലൂരിൽ  പുല്ലൂറ്റ്  ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ  എന്നിവർ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top