27 April Saturday

ബാലസംഘം പരിസ്ഥിതി 
ദിനാചരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
പാലക്കാട്
ബാലസംഘത്തിന്റെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായി. "പച്ചപ്പിന്റെ പുതുലോകത്തിനായ്‌ കുട്ടികൾ ഒത്തുചേരുന്നു' എന്ന മുദ്രാവാക്യമുയർത്തി പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കേരളശേരിയിൽ ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ലിജി സുരേഷ് അധ്യക്ഷയായി. ഈ മാസം 11 വരെ വില്ലേജ്തല കൂട്ടായ്മകൾ സംഘടിപ്പിക്കും. കൂട്ടായ്മകളിൽ ബാലസംഘം യൂണിറ്റുകൾ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് വീടുകൾകയറി നടത്തുന്ന സർവേയുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കും. വൃക്ഷത്തൈ നടൽ, പൊതുയിട ശുചീകരണം, പച്ചത്തുരുത്ത് നിർമാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
പട്ടാമ്പിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി സ്മൃതി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഷിയാസ് അധ്യക്ഷനായി. 
തൃത്താലയിൽ ജില്ലാ കമ്മിറ്റി അംഗം സി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്‌തു. കെ ഭദ്ര അധ്യക്ഷയായി.  ഒറ്റപ്പാലത്ത് സംസ്ഥാനകമ്മിറ്റി അംഗം കെ ആർ അഭിഷേക് ഉദ്ഘാടനം ചെയ്‌തു. ഏരിയ വൈസ് പ്രസിഡന്റ് മിഥുൻ കൃഷ്ണ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top