26 April Friday

ഇന്ന്‌ നാടെങ്ങും 
പരിസ്ഥിതി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023
പാലക്കാട്‌
പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡിന്റെ നേതൃത്വത്തിൽ മലമ്പുഴ ഉദ്യാനത്തിൽ ശുചീകരണം നടത്തും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. പ്ലാസ്‌റ്റിക്‌ മാലിന്യം ശേഖരിക്കും. മാലിന്യം ഇടാനുള്ള കൊട്ടകൾ സ്ഥാപിക്കും. എ പ്രഭാകരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തും. വൃക്ഷത്തൈകളും നടും. സംസ്ഥാന കമ്മിറ്റി അംഗം വിചിത്ര ഉദ്‌ഘാടനം ചെയ്യും.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ഭൂമിക്കായ്‌ സ്‌ത്രീശക്തി എന്ന ബാനറിൽ എല്ലാ യൂണിറ്റുകളിലും മരത്തൈകൾ വച്ചുപിടിപ്പിക്കും. ജില്ലാതല പരിപാടി വാർത്താ നഗറിലെ മഹിളാ അസോസിയേഷൻ ഓഫീസിനുസമീപം കേന്ദ്ര കമ്മിറ്റി അംഗം കെ എസ്‌ സലീഖ ഉദ്‌ഘാടനം ചെയ്യും.
‘നാട്ടുമാവും തണലും’
പാലക്കാട്‌
വനംവന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം ‘നാട്ടുമാവും തണലും’ സംഘടിപ്പിക്കും. ജില്ലാപരിപാടി തിങ്കൾ രാവിലെ പത്തിന് കുമരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്‌ എം വിജയാനന്ദൻ പരിസ്ഥിതിദിന സന്ദേശം നൽകും. 
അന്യം നിൽക്കുന്ന നാട്ടുമാവുകളുടെ അറിവ് പ്രചരിപ്പിക്കുക, നാട്ടുമാവുകളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി നാട്ടുമാവുകൾ നട്ടുവളർത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top