ചെർപ്പുളശേരി
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ സുധാകരന് നാടിന്റെ സ്‌നേഹാഞ്ജലി. രാവിലെ ഒമ്പത് വരെ വീട്ടിലും തുടർന്ന് 12 വരെ ചളവറ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനത്തിന് വച്ച മ-ൃതദേഹത്തിൽ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, മന്ത്രി എം ബി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, എസ് അജയകുമാർ, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, മുതിർന്ന നേതാക്കളായ പി ഉണ്ണി, സി ടി കൃഷ്ണൻ, അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി വി വിജൂ കൃഷ്ണൻ, കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പ്രസിഡന്റ് എം വിജയകുമാർ, ജോയിന്റ് സെക്രട്ടറി എം പ്രകാശൻ, വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത്, എംഎൽഎമാരായ എ പ്രഭാകരൻ, പി മമ്മിക്കുട്ടി, കെ ഡി പ്രസേനൻ, കെ ബാബു, കെ പ്രേംകുമാർ, പി പി സുമോദ്, കലക്ടർ ഡോ. എസ് ചിത്ര, സിഐടിയു സംസ്ഥാന സെക്രട്ടറി എസ് ശർമ, ജില്ലാ സെക്രട്ടറി എം ഹംസ, കെടിഡിസി ചെയർമാൻ പി കെ ശശി, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം ആർ മുരളി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ, കെഎസ്‍കെടിയു ജില്ലാ പ്രസിഡന്റ് ടി എൻ കണ്ടമുത്തൻ, സെക്രട്ടറി ആർ ചിന്നക്കുട്ടൻ, പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി ആർ പൊന്നുക്കുട്ടൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്‌കുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് ടി കെ നാരായണദാസ്, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവി എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിന് കൈമാറി. മൃതദേഹം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..