16 December Tuesday

അഞ്ചുമൂർത്തിമംഗലം 
ബസപകടത്തിന്‌ ഒരാണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
സ്വന്തം ലേഖകൻ
വടക്കഞ്ചേരി
ആറ്‌ കുരുന്നുകളുടെ ഉൾപ്പെടെ ഒമ്പതുപേരുടെ ജീവൻ കവർന്ന അഞ്ചുമൂർത്തിമംഗലം ബസപകടത്തിന്‌ ഒരാണ്ട്‌. 2022 ഒക്ടോബർ അഞ്ചിന് രാത്രി 11.34നാണ് ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ ബസ്‌ സ്‌റ്റോപ്പിന്‌ സമീപം കെഎസ്ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ് ബസിടിച്ച് ഒമ്പതുപേർ മരിച്ചത്‌.
 54 പേർക്ക്‌ പരിക്കേറ്റിരുന്നു. എറണാകുളം മാർ ബസേലിയോസ് സ്കൂളിൽനിന്ന്‌ ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമായിരുന്നു ടൂറിസ്റ്റ്‌ ബസിലുണ്ടായിരുന്നത്‌. ടൂറിസ്റ്റ്‌ ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് കണ്ടെത്തുകയും തുടർന്ന് ബസ്‌ ഉടമയെയും ഡ്രൈവറെയും അറസ്റ്റ് ചെയ്‌തു. ഈ അപകടത്തിനുശേഷമാണ് ടൂറിസ്റ്റ് ബസുകളുടെ ലൈറ്റ് സംവിധാനങ്ങളും അമിതമായ ശബ്ദവും കളറുമെല്ലാം മാറ്റാൻ തീരുമാനിച്ചത്.
അപകടമേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും സ്ഥാപിച്ചിട്ടില്ല. 
വടക്കഞ്ചേരി–-വാളയാർ ദേശീയപാതയിൽ 36 സ്ഥലത്ത്‌ അപകട സാധ്യതയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഇവിടെ റിഫ്ലക്ടറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ലൈറ്റുകൾ എന്നിവ സ്ഥാപിക്കണമെന്ന് പറഞ്ഞെങ്കിലും ദേശീയപാത അതോറിറ്റി നടപടി സ്വീകരിച്ചിട്ടില്ല. മംഗലം പാലത്തെ ബൈപാസ് അടച്ചതുമാത്രമാണ് ഇതുവരെ ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top