കുഴൽമന്ദം
ട്രാക്ടറിന്റെ കേജ്- വീൽ കയറി രണ്ടുപേർക്ക് പരിക്കേറ്റു. കുത്തനൂർ പൊന്നംകുളം വീട്ടിൽ എം അജിത്കുമാർ (45), മാത്തൂർ പാട്ടത്തിൽകളം വീട്ടിൽ മുത്തു (54) എന്നിവരെ പരിക്കുകളോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തനൂർ പൊന്നംകുളത്ത് നിലം ഉഴുതുന്നതിനിടെ ട്രാക്ടർ തകരാറിലായിരുന്നു. നന്നാക്കുന്നതിനിടെ പെട്ടെന്ന് ട്രാക്ടർ സ്-റ്റാർട്ടായി. തുടർന്ന് ഇരുവരുടെയും ശരീരത്തിലൂടെ കേജ് വീൽ കയറി.
ബുധൻ പകൽ ഒന്നിനാണ് അപകടം.
പരിക്കേറ്റ മുത്തു ഡ്രൈവറും, അജിത്കുമാർ ഉടമയുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..