18 December Thursday

ജില്ലാ സ്‌കൂൾ കായികമേള ഇന്നുമുതല്‍ ചാത്തനൂരിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023
കൂറ്റനാട്
പാലക്കാട് റവന്യു ജില്ലാ സ്കൂൾ കായികമേള വ്യാഴം മുതൽ ശനി വരെ ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും.
 96 വ്യക്തിഗത ഇനങ്ങളിലും 10 റിലേ മത്സരങ്ങളും ഉണ്ടാകും. 2,500 കായികപ്രതിഭകൾ പങ്കെടുക്കും. ദേശീയ മീറ്റുകളിൽ ജില്ലയ്‌ക്കായി നേട്ടങ്ങൾ കൈവരിച്ചവർ ഉൾപ്പെടെ 12 ഉപജില്ലകളിൽ സംഘടിപ്പിച്ച കായികമേളയിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടിയ സീനിയർ, ജൂനിയർ, സബ്‌ ജൂനിയർ വിഭാഗം കായികതാരങ്ങൾ പങ്കെടുക്കും.
വ്യാഴം രാവിലെ എട്ടിന്‌ വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ പി വി മനോജ്കുമാർ പതാക ഉയർത്തും. 10ന് ഏഷ്യൻ യൂത്ത് സ്വർണമെഡൽ ജേതാവ്‌ പി അഭിരാം ദീപശിഖ തെളിക്കും. 
പി മമ്മിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏഴിന്‌ സമാപന സമ്മേളനം പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോൾ സമ്മാനവിതരണം നിർവഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top