മണ്ണാർക്കാട്
വാഹനത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ ലിജു (26), നഹാസ് (26), ശ്രീഹരി (27), കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ ആലിൻ (22), അഖില്‍ (27) എന്നിവരാണ് പിടിയിലായത്. കല്ലടിക്കോട് ചെരുളി സ്വദേശി ആഷിക്കി(23)നെയാണ് ഒരു സംഘം
ചൊവ്വാഴ്‌ച തട്ടിക്കൊണ്ടുപോയതായി പിതാവ് കല്ലടിക്കോട് പൊലീസില്‍ പരാതി നല്‍കിയത്. ആഷിക്കും പ്രതികളും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളുടെ മലപ്പുറം എടക്കരയിലെ വീട്ടില്‍നിന്നാണ് എല്ലാവരെയും അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..