അഗളി
പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 45 വർഷം കഠിനതടവും 50,000 രൂപ പിഴയും. കോയമ്പത്തൂർ വീരപാണ്ഡിമേൽഭാവി മരുതങ്കര ശക്തിവേലി (35) നെയാണ് പാലക്കാട് ഫാസ്റ്റ്ട്രാക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി സഞ്ജു ശിക്ഷിച്ചത്.
പിഴ അടയ്‌ക്കാത്തപക്ഷം അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക ഇരയ്ക്ക് നൽകണം. 2020ലാണ് കേസിനാസ്പദമായ സംഭവം. ഷോളയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാര്യ വീട്ടിലെത്തിയ ശക്തിവേൽ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകുകയായിരുന്നു. സിഐ ടി കെ വിനോദ് കൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..