27 April Saturday
നാളെ പതാക ഉയരും

മഹിളാ അസോ. ജില്ലാ സമ്മേളനം 6 മുതൽ വടക്കഞ്ചേരിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022
പാലക്കാട്‌
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജില്ലാ സമ്മേളനം ആർ, ഏഴ്‌ തീയതികളിൽ വടക്കഞ്ചേരിയിൽ നടക്കും. കൊച്ചു സാറ ടീച്ചർ നഗറിൽ (റോളക്സ് ഓഡിറ്റോറിയം, വടക്കഞ്ചേരി ) വ്യാഴം രാവിലെ പത്തിന്‌ ചേരുന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി സതീദേവി ഉദ്‌ഘാടനം ചെയ്യും. ഏഴിന്‌ വൈകിട്ട്‌ നാലിന്‌  എം സി  ജോസഫൈൻ നഗറിൽ (വടക്കഞ്ചേരി ബസ് സ്റ്റാൻഡ്‌ മൈതാനം) പൊതുയോഗം അസോ. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ ഉദ്‌ഘാടനം ചെയ്യും.  ബുധനാഴ്‌ച തൃത്താല കൊച്ചു സാറ ടീച്ചറുടെ സ്മൃതി മണ്ഡപത്തിൽനിന്ന് കൊണ്ടുവരുന്ന പതാകയും കൊടുമ്പിലെ സത്യഭാമ ടീച്ചറുടെ സ്മൃതി മണ്ഡപത്തിൽനിന്ന് കൊണ്ടുവരുന്ന കൊടിമരവും വൈകിട്ട്‌ അഞ്ചിന്‌ സമ്മേളന നഗറിലെത്തും. അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ പതാക ഉയർത്തും. 
 സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന്  നേരത്തെ തീരുമാനിച്ചിരുന്ന അനുബന്ധ പരിപാടികൾ മാറ്റി. 1000 സ്ത്രീകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, സ്ത്രീകളുടെ ഫ്ലാഷ് മോബ് , പതാക - കൊടിമര ജാഥാ പ്രയാണം, സ്വീകരണം  എന്നിവയാണ് ഒഴിവാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top