29 March Friday

ആദിവാസികളുടെ ഭൂമി 
അന്യാധീനപ്പെട്ടോയെന്ന് പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
പാലക്കാട്
ജില്ലയിൽ ആദിവാസി, പട്ടികജാതി വിഭാ​ഗക്കാർക്ക് നൽകിയ ഭൂമി അന്യാധീനപ്പെട്ടോയെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. വിഷൻ ആൻഡ്‌ മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
ലക്ഷംവീട് കോളനികളിലെ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി എംഎൽഎമാർക്ക് ഉറപ്പുനൽകി. 
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിക്കും ഗ്യാസ് പൈപ്പ് ലൈനിനും ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരവും പ്രളയ ദുരിതാശ്വാസഫണ്ടും എത്രയും വേഗം കൊടുക്കുമെന്നും - മന്ത്രി പറഞ്ഞു. 
മന്ത്രി കെ കൃഷ്ണൻകുട്ടി, എംഎൽഎമാരായ മുഹമ്മദ് മുഹസിൻ, പി മമ്മിക്കുട്ടി, കെ പ്രേംകുമാർ, കെ ശാന്തകുമാരി, എ പ്രഭാകരൻ, പി പി സുമോദ്, കെ ബാബു, കെ ഡി പ്രസേനൻ, ഷാഫി പറമ്പിൽ, എൻ ഷംസുദ്ദീൻ, സ‍്പീക്കർ എം ബി രാജേഷിന്റെ പ്രതിനിധി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാൻഡ്‌ റവന്യൂ കമീഷണർ കെ ബിജു, കലക്ടർ മൃണ്മയി ജോഷി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top