24 April Wednesday

പ്ലസ്‌ വണ്ണിന്‌ ജില്ലയിൽ 
വർധിച്ചത്‌ 5,654 സീറ്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
പാലക്കാട്‌
ജില്ലയിൽ പ്ലസ്‌ വണ്ണിന്‌ വർധിക്കുന്നത്‌ 5,654 സീറ്റ്‌. ഇതോടെ ജില്ലയിലാകെ പ്ലസ്‌ വൺ സീറ്റുകളുടെ എണ്ണം 33,920 ആയി. കൂടുതൽ വിദ്യാർഥികൾക്ക്‌ പഠനസൗകര്യമൊരുക്കാനാണ്‌ ഈ അധ്യയനവർഷം സർക്കാർ മലബാർ മേഖലയിൽ പ്ലസ്‌ വണ്ണിന്‌ 20 ശതമാനം സീറ്റ്‌ വർധിപ്പിക്കുന്നത്‌. വർധന നിലവിൽ വന്നതോടെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം 28,267 ആയി. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ സീറ്റിൽ 13,278 എണ്ണം സയൻസിനും 6,300 സീറ്റ്‌ ഹ്യുമാനിറ്റിസിനും 8,689 സീറ്റ്‌ കൊമേഴ്‌സിനുമുണ്ട്‌. ആകെ സീറ്റിൽ 19,847 എണ്ണം മെറിറ്റാണ്‌. 7,927 നോൺമെറിറ്റ്‌ സീറ്റും 493 എണ്ണം സ്‌പോർട്‌സ്‌ ക്വാട്ട സീറ്റുമാണ്‌. 
സർക്കാർമേഖലയിൽ 63 സ്‌കൂളുകളുണ്ട്‌. എയ്‌ഡഡ്‌ സ്‌കൂൾ 62, സ്വകാര്യ സ്‌കൂൾ 24, സ്‌പെഷ്യൽ സ്‌കൂൾ രണ്ട്‌, റസിഡന്റഷ്യൽ സ്‌കൂൾ നാല്‌ എന്നിങ്ങനെ 155 സ്‌കൂളുകളാണ്‌ ജില്ലയിലുള്ളത്. വിവിധ വിഷയങ്ങളിൽ ആകെ 566 ബാച്ചുണ്ട്‌. സയൻസിന്‌ 266, ഹ്യൂമാനിറ്റീസിന്‌ 126, കൊമേഴ്‌സിന്‌ 174 എന്നിങ്ങനെയാണ്‌ ബാച്ചുകളുടെ എണ്ണം. 
ജില്ലയിൽ 38,518 പേരാണ്‌ എസ്‌എസ്‌എൽസി പരീക്ഷ വിജയിച്ചത്‌. കൂടാതെ സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസ്‌ വിജയികളുടെകൂടി കണക്കെടുത്താലും എല്ലാ വിദ്യാർഥികൾക്കും ജില്ലയിൽത്തന്നെ പഠനം ലഭ്യമാകും. സ്‌റ്റേറ്റ്‌ സിലബസ്‌ കൂടാതെ സിബിഎസ്‌ഇയിൽ 1,200 സീറ്റ്‌ 11–-ാംക്ലാസിനുണ്ട്‌. 
കൂടാതെ വിഎച്ച്‌എസ്‌ഇ, ടിടിസി, ഐടിഐ, പോളി ടെക്‌നിക്‌ തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top