19 April Friday
വ്യാപാര സ്ഥാപനങ്ങള്‍ തുറക്കണം

30 കേന്ദ്രങ്ങളില്‍ വ്യാപാരി ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
പാലക്കാട്
അതിജീവനസമരവുമായി വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റി ജില്ലയിൽ 30 കേന്ദ്രങ്ങളിൽ ധർണ നടത്തി. 
കോവിഡ് മാനദണ്ഡം പാലിച്ച്‌ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കുക, വ്യാപാരികൾക്ക് ധനസഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക, വ്യാപാര വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തിയത്. 
കലക്‌ടറേറ്റിന്‌ മുന്നിലെ പ്രതിഷേധ ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം അനന്തൻ ഉദ്ഘാടനം ചെയ്തു. വീരാൻ സാഹിബ് അധ്യക്ഷനായി. സ്റ്റേഡിയം യൂണിറ്റ് സെക്രട്ടറി ജയേഷ്, റഹ്മാൻ, വിനോദ്, സിമി, ദിവ്യ, സഞ്ജു എന്നിവർ സംസാരിച്ചു.
 മരുതറോഡ് പഞ്ചായത്തിനുമുന്നിൽ സമിതി ജില്ലാ പ്രസിഡന്റ് പി മനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റികൾക്ക് കീഴിലാണ് മറ്റിടങ്ങളിൽ സമരം നടന്നത്. തൃത്താല ഏരിയയിൽ കുമ്പിടി, പടിഞ്ഞാറങ്ങാടി, ആലൂർ, ചാലിശേരി, പെരിങ്ങോട്, വാവന്നൂർ, കറുകപുത്തൂർ, ആറങ്ങോട്ടുകര യൂണിറ്റുകളിൽ ധർണ നടത്തി. കൂറ്റനാട് നടന്ന സമരം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ടി കെ വിജയൻ അധ്യക്ഷനായി. പടിഞ്ഞാറങ്ങാടിയിൽ ഏരിയ പ്രസിഡന്റ്‌ എ വി മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. മുഹമ്മദാലി അധ്യക്ഷനായി. 
മണ്ണാർക്കാട് സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി ജയരാജ് ഉദ്ഘാടനം ചെയ്തു. കെ പി അഷ്റഫ് അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top