19 April Friday
ഞായറാഴ്ചയും പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍

7,135 ജീവനക്കാർ ഹാജരായി 6,738 ഫയൽ തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

ഫയൽ അദാലത്തിന്റെ ഭാഗമായി സഹകരണ ജൂനിയർ രജിസ്റ്റർ ഓഫീസ് ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചപ്പോൾ

പാലക്കാട്

സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്‌ച പ്രവർത്തിച്ചു. ജില്ലയിൽ 982 ഓഫീസുകളാണ് അവധി ദിനത്തിലും തുറന്നത്‌. 7,135 ജീവനക്കാർ ജോലിക്ക് ഹാജരായി. 6,738 ഫയൽ തീർപ്പാക്കി. സിവിൽ സ്റ്റേഷനിൽ 65 ഓഫീസ്‌ പ്രവർത്തിച്ചു. 90 ശതമാനം ജീവനക്കാരും ജോലിക്കെത്തി. കോവിഡ് പ്രതിസന്ധിമൂലം തുടർനടപടി വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാനാണ് സർക്കാർ തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. ജൂൺ 15 മുതൽ സെപ്തംബർ 30 വരെയാണ്‌ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം. 
പെൻഡിങ്‌ ഫയലുകളിൽ പരിഹാരം കണ്ടെത്തി തീർപ്പാക്കുന്നതിന്‌ മാസത്തിൽ ഒരു അവധി ദിവസം വിനിയോഗിക്കണമെന്ന് എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ അവധി ദിനം പ്രവൃത്തി ദിനമാക്കിയുള്ള നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top