23 April Tuesday

വീട് കുത്തിത്തുറന്ന് മോഷണം 
പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
ചെർപ്പുളശേരി
പകൽ സമയത്ത് അടച്ചിട്ട വീടുകളിൽ കയറി സ്വർണവും പണവും കവരുന്നത് പതിവാക്കിയ മോഷ്ടാവിനെ ചെർപ്പുളശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടീരി വീരമംഗലം തച്ചമ്പറ്റ ശിവദാസ(28) നെയാണ് ചെർപ്പുളശേരിയിൽ നിന്ന്‌ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിനിടെ സ്റ്റേഷൻ പരിധിയിൽ പൂട്ടിയിട്ട രണ്ട് വീടുകളിൽ നടന്ന കവർച്ചയുടെ അന്വേഷണത്തിലാണ് ശിവദാസനെ പിടികൂടിയത്. പകൽ സമയത്ത് വീട് പൂട്ടി പുറത്തു പോകുന്നവരെ നിരീക്ഷിച്ച്, വാതിലും അലമാരയും മേശകളും തകർത്ത് കവർച്ച നടത്തുന്നതാണ് പ്രതിയുടെ രീതി. ചെർപ്പുളശേരിയിൽ ആറിടത്തും ശ്രീകൃഷ്ണപുരത്ത് രണ്ടിടത്തും കവർച്ച നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എസ്‌എച്ച്‌ഒ ടി ശശികുമാർ, എസ്ഐമാരായ ബി പ്രമോദ്, ബിനു മോഹൻ, എഎസ്ഐ ഉണ്ണിക്കൃഷ്ണൻ, പി രാജീവ്, അജീഷ്, വിനു ജോസഫ്, എ ഉദയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top