29 March Friday

കെഎസ്‌ആർടിസി 
ഡ്രൈവർക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022
കൊല്ലങ്കോട്
കെഎസ്ആർടിസി ബസിന്‌ വഴി നൽകാതെ ബൈക്കോടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തു.  കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ശശികുമാറിനെതിരെയാണ് നെന്മാറ പൊലീസ് കേസ് എടുത്തത്. 
കെഎസ്‌ആർടിസി ബസ്‌ ഡ്രൈവർ എം ജയപ്രകാശാണ്‌ നെന്മാറ പൊലീസിൽ പരാതി നൽകിയത്‌.
നവംബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. പേഴുംപാറ മുതൽ കരിമ്പാറ വരെയുള്ള ആറ് കിലോമീറ്റർ ദൂരം കെഎസ്ആർടിസി ബസിന്‌ വഴി നൽകാതെ ശശികുമാർ അപകടകരമായ രീതിയിലാണ്‌ ബൈക്കോടിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top